മുഹഖിഖുൽ ഉലമ ശൈഖുനാ കുമരംപുത്തൂർ എ പി മുഹമ്മദ് മുസ്ലിയാർ


 (റബീഉൽ അവ്വൽ 15) വ്യാഴാഴ്ച്ച രാവിൽ 12.45 ന് മണ്ണാർക്കാട് തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിൽ വെച്ച് മുഹഖിഖുൽ ഉലമ ശൈഖുനാ കുമരംപുത്തർ എ പി മുഹമ്മദ് മുസ്ലിയാർ നമ്മെ വിട്ട് പിരിഞ്ഞു.
സമസ്തയുടെ പത്താമത്തെ പ്രസി ഡന്റായിരുന്നു ശൈഖുന. വിജ്ഞാനവും വിനയവും തഖ്വയും മുഖമുദ്രയാക്കിയ ആ ജീവിതം നമുക്കെന്നും മാർഗദർശനമാണ്. 1995 ലാണ് സമസ്ത കേന്ദ്ര മുശാവറയിലേക്ക് ഉസ്തതാദിെനെ തെരഞ്ഞെടുക്കുന്നത് ശൈഖുന കോയക്കുട്ടി ഉസ്താദിന്റെ വഫാത്തിന് ശേഷം പ്രസിഡന്റായി തെരഞ്ഞെടുകയും ചെയ്തു. ശാരീരിക അവശതകൾക്കിടയിലും ബഹുമാനപ്പെട്ട മുശാവറ അംഗങ്ങളുടെ നിർബന്ധ അഭ്യർത്ഥനയെ തുടർന്നായിരുന്നു ശൈഖുന ആസ്ഥാനം ഏറ്റെടുത്തത്. കുറഞ്ഞ കാലയളവ് മാത്രമാ യിരുന്നു അമരത്തിരുന്നതെങ്കിലും പതിറ്റാണ്ടുകൾക്ക് സമാനമായിരുന്നു ആ പ്രവർത്തനങ്ങൾ, ഇന്ത്യൻ ഭരണകൂടം മൃഗീയ ഭൂരിപക്ഷത്തിന്റെ മറവിൽ ശരീഅത്ത് നിയമങ്ങൾക്ക് കത്തിവെച്ച് ഏക സിവിൽകോഡ് നടപ്പിലാക്കാൻ പാർലമെന്റിനകത്തും പുറത്തും മുറവിളികൂട്ടി മുസ്ലിംകളെ മുൾമുനയിൽ നിർത്താൻ ശ്രമിച്ചപ്പോൾ അതിനെതിരെ ലക്ഷങ്ങളെ അണിനിരത്തി മലപ്പുറത്ത് - സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാ
ലിയിൽ, വീഴ്ചപറ്റിയത് മൂലം പ്ലാസ്റ്ററിട്ട കൈയ്യുമായി അവശനായിട്ടും ഈ ഉമ്മത്തിനുവേണ്ടി മുന്നിൽ നിൽക്കാൻ ശൈഖുനാക്ക് സാധിച്ചു. പിന്നീട് തന്റെ - പ്രബോധന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച ജന്മനാടായ പാലക്കാട് ജില്ലയിൽ ഡിസംബർ 3 ന് - സമസ്ത സംഘടിപ്പിച്ച  ശരീഅത്ത് സമ്മേ
ളനത്തിൽ പങ്കെടുക്കുകയും പതിനായിരങ്ങൾ പങ്കെടുത്ത ആ സംഗമത്തിൽ പ്രാർത്ഥനക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. ശൈഖുന പങ്കെടുത്ത അവസാനത്തെ മഹാ സമ്മേള നമായിരുന്നു അത്. എറണാകുളം ലൈക്ക് ഷോർ ഹോസ്പിറ്റിലിലെ ഡോക്ടർ ഫിലിപ്പ് അഗസ്റ്റിന്റെ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു ആലപ്പുഴയിൽ നടന്ന സമസ്ത 90ാം വാർഷിക മഹാ സമ്മേളനം നടന്നത്. ജനങ്ങൾ സംഗമി ക്കുന്ന സ്ഥലത്തേക്ക് പോകരു തെന്ന കർശന നിർദേശത്തെ അവഗണിച്ച് സമ്മേളനത്തിൽ പങ്കെടുക്കുകയും അദ്ധ്യക്ഷത വഹിക്കുകയും വിലപ്പെട്ട ഉദ് ബോധനം നടത്തുകയും ചെയ്തു. ഉസ്താദിന്റെ മരണവിവര മറിഞ്ഞ ഇന്ന് എറണാകുളം PVS ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഡോ.ഫിലിപ്പ് അഗസ് റ്റിൻ പറഞ്ഞത് ഏറ്റവും കൂടുതൽ വിൽപവർ ഉള്ള വ്യക്തിയാണ് ഉസ്താ ദെന്നാണ്. മർഹൂം കാളമ്പാടി ഉസ്താദിനെ ചികിത്സിക്കുന്ന സമയത്താണ് ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിക്കു ന്നത്. അന്നദ്ദേഹം പറഞ്ഞത് നിങ്ങളുടെ ഉസ്താദുമാരെ ചികിത്സിച്ചതി
ന്റെ അനുഗ്രഹമാണ് എനിക്ക് പത്മശ്രീ കിട്ടിയതെന്നായിരു ന്നു. എത്ര മഹത്വരമായാണ് നമ്മുടെ ഉസ്താദുമാരുടെ സാമീപ്യത്തെ അവർ കാണുന്നത്.
ഒരു ദിവസം ഡോക്ടറെ കണ്ട് പുറത്തിറങ്ങി
യപ്പോൾ ഉസ്താദിന്റെ ചെരിപ്പ് മറ്റൊരാൾ ധരിച്ച് പോയിരിക്കുന്നു പകരമായി മറ്റൊരു ചെരുപ്പ് അവിടെ ഉണ്ടെങ്കിലും ഉസ്താദ് അത് ധരിക്കാതെ നഗ്നപാദനായി നടന്നു. പ. മറ്റുള്ളവരുെടെ തൊനും  തനിക്ക് വേണ്ടെന്ന പൂർവ്വിക നിലപാടായിരുന്നു ഉസ് താദിന്റേത്. - 2016 ലെ അധ്യയന വർഷത്തിൽ ജാമിഅഃ യിലെ പ്രാരംഭ  ക്ലാസിൽ ബഹുവന്ദ്യരായ ജാമിഅ: യിലെ ഉസ്താ ദുമാരുടെയും കമ്മിറ്റി ക്കാരുടെയും മുഴുവൻ വിദ്യാർത്ഥികളുടെയും സാന്നിദ്ധ്യത്തിൽ റഹ്മാനിയ്യ മസ്ജിദിൽ വെച്ച് ശൈഖുന നടത്തിയ പ്രസംഗം ഒരു വിടവാ ങ്ങൽ പ്രസംഗം പോലെ അനുഭവപ്പെട്ടിരുന്നു. ഒരു ദിവസം ഉസ് താദിന്റെ മഹല്ലിൽ
പ്രഭാഷണാവസാനം സംഘാടകർ ചില സാധനങ്ങൾ ലേലത്തിനായി കൊ ണ്ടുവന്നു. കൂട്ടത്തിൽ സംസം വെള്ളവു മുണ്ടായിരുന്നു. സംസമിന്റെ മഹത്വം പറഞ്ഞ് ലേലം വിളിക്കാൻ തുടങ്ങുമ്പോൾ  ലേലം വിളിച്ച് അതിന്റെ പവിത്രത കളയരുത്. അത് മഹ ത്തായ വെള്ളമാണെന്ന് ഉപദേശിച്ച് ഒരു വലിയ തുക പറഞ്ഞ് ഉസ്താദ് തന്നെ അത് വാങ്ങുകയായിരുന്നു.
പഠനത്തിലും പഠിപ്പിക്കലിലും
മികച്ച സംഘാടകനായി നിന്നു .
 ഉസ്താദ് അഹ്ലുബൈത്തിനെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. പാണക്കാട് കുടുബത്ത പ്രത്യേകിച്ചും  സമസ്ത മുശാവറ യോഗത്തിൽ താൻ ഇരിക്കേണ്ട അധ്യക്ഷ ഇരിപ്പിടത്തിൽ തന്റെ ശിഷ്യൻ ഹൈദരലി ശിഹാബ് തങ്ങളെ ഇരുത്തി മറ്റുള്ള മെമ്പർമാരെ പോലെ ആദരവോടെ സദാ ഇരിക്കുമാ യിരുന്നു. മണ്ണാർക്കാട് ദാറുന്ന ജാത്ത് അങ്കണത്തിൽ നടന്ന മയ്യിത്ത് നിസ്കാരം, യാസീൻ, മറ്റ് ഖുർആൻ പാരായണങ്ങൾ, ദുആകൾ തുടങ്ങിയവ ലഭിച്ചത് ഉസ്താദിന്റെ പ്രയത്നത്തിന്റെയും പ്രവർത്തനത്തിന്റെയും അനന്തരഫലമാ യിരുന്നു. 

- 1995 ലായിരുന്നു രണ്ടാ മതും ജാമിഅയിൽ മുദരിസ്സായി ചുമതലയേറ്റത്. അന്നേരം മർഹും സി.എച്ച് ഹൈദ്രോസ് ഉസ്താദും മർഹും യു. ബാപ്പുട്ടി ഹാജിയും പട്ടിക്കാട് കേളേജിൽ വന്നു. ചെമ്മാട് മുദരിസും പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ കെ.സി ജമാലുദ്ദീൻ മുസ്ലിയാർക്ക് പളളിയി ലെത്തിയാൽ പലവിധ അസ്വ സ്ഥതകൾ കാരണം ദർസ് നടത്താൻ കഴിയാതെ വന്ന പ്പോൾ ചെമ്മാട് മുദരിസായി ഉസ്താദിനെ നിയമിക്കാനായി - രുന്നു അവരുടെ വരവ്. യാതൊ രു മടിയും കാണിക്കാതെ അവി | ആടെ അഭ്യർത്ഥന സ്വീകരിച്ച് ചെമ്മാട് ദർസ് ഏറ്റെടുക്കാൻ പോയി, വലിയ പദവിയിൽ നിന്ന് താഴെ പദവിയിലേക്ക് പോവുന്നതിൽ ഉസ്താദിന് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല.
- നന്മയാർന്ന അടയാള അല്ലായിരുന്നു ഉസ്താദിന്റെ ജീവിതത്തിലുടനീളമുണ്ടാ യിരുന്നത്. മഹല്ല് ഭരണാധി കാരി, മികച്ച സംഘാടകൻ, നല്ല പിതാവ്, മക്കൾ മുഴുവനും ബിരുദധാരികൾ  മക്കൾക്ക് മുഴുവനും അബ്ദ് എന്ന് പേരിട്ട പിതാവ്  കരുത്തുറ്റ നേതാവ് അതുല്ല്യ പണ്ഡിത പ്രതിഭ വിശേഷണങ്ങൾക്ക് ഈ തൂലിക മതിയാവില്ല. അത്ര മേൽ മഹത്തരമായിരുന്നു ആ ജീവിതം വിശുദ്ധ ഖുർആനിലെ  സാബിഖുൻ ബിൽ ഖൈറാത്
ത്ത് എന്ന പ്രയോഗത്തിനനുസ രിച്ച് നിരവധി പ്രവർത്തനങ്ങൾ
ശൈഖുനയിൽ നിന്നുണ്ടായിട്ടുണ്ട്.
പ്രവാചകൻ(സ) പറഞ്ഞു നിങ്ങൾ എല്ലാ പണ്ഡിതന്മാ രുടെ സാമീപ്യത്തിലുമിരിക്ക രുത്. അഞ്ച് കാര്യങ്ങളിൽ നിന്ന് അഞ്ച് കാര്യങ്ങളിലേക്ക് ക്ഷണിക്കുന്നവരുടെ അടുത്ത് നിന്നല്ലാതെ. സംശയത്തിൽ നിന്ന് ഉറപ്പി ലേക്ക് അഹങ്കാരത്തിൽ നിന്ന് താഴ മയിലേക്ക് ശത്രുതയിൽ നിന്ന് സംശുദ്ധ തയിലേക്ക് ലോക മാന്യതയിൽ നിന്ന് ഇഖ് ലാസിലേക്ക് മോഹങ്ങളിൽ നിന്ന് ത്യാഗ ത്തിലേക്ക് ഈ സ്വഭാവ ഗുണങ്ങളുള്ളവ രാണ്.
- 1926 ജൂൺ 26 ശനിയാ ഴ്ച്ച രൂപീകൃതമായ ബഹുമാ നപ്പെട്ട വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ നെമ്മ വിട്ടുപി രിഞ്ഞ മുഹഖിഖുൽ ഉലമാ
ശൈഖുനാ കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്ലി യാർ(ന:മ) വരെയുള്ള നമ്മുടെ - നേത്യത്വം, നാഥൻ അവരുടെ പാദസ്ഥലികൾ പിന്തുടർന് ജീവിതം നയിക്കാൻ നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.

0/Post a Comment/Comments

Ads1
Ads2