താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ

പാലക്കാട് ജില്ലയിലെ അലനല്ലൂർ മുതുകുറ്റി കുടുംബത്തിൽ പാലവണ്ണവീട്ടിൽ വീരാൻ സാഹിബിന്റെ പുത്രനായി ഹിജ്റ 1310-ലാണ് കുഞ്ഞലവി മുസ്ലിയാർ ജനിച്ചത്. മാതാപിതാക്കളുടെ ആത്മീയ ശിക്ഷണത്തിൽ വളർന്ന അദ്ദേഹം സ്വന്തം നാട്ടിലെ പ്രാഥ മിക പഠനത്തിനുശേഷം താഴെക്കോട് ജുമാമസ്ജിദിലെ ദർസിൽ ചേർന്നു. കളത്തിൽ അലവി മുസ്ലിയാരായിരുന്നു ഉസ്താദ്. പിന്നെ വെള്ളിയഞ്ചേരി ദർസിൽ അമ്പലവൻ മൊയ്തീൻകുട്ടി മുസ്ലിയാ രുടെ ശിഷ്യത്തം സ്വീകരിച്ചു. പിന്നീട് ഉപരിപഠനാർത്ഥം മണ്ണാർക്കാട് "മഅ്ദനുൽ ഉലൂം' ദർസിൽ വിദ്യാർത്ഥിയായി. പാങ്ങിൽ അഹ്മ ദ്കുട്ടി മുസ്ലിയാരായിരുന്നു അവിടത്തെ ഗുരുനാഥൻ. വിവിധ വിഷ യങ്ങളിലുള്ള പല കിതാബുകളും സ്വായത്തമാക്കിയ അദ്ദേഹം വാഴ ക്കാട് ദാറുൽ ഉലൂമിൽ ചേർന്ന് അബ്ദുൽ അസീസ് വേലൂരിയുടെ ശിഷ്യത്തം സ്വീകരിച്ചു. ഹദീസ്, തഫ്സീർ എന്നീ വിഷയങ്ങളിൽ അവഗാഹം നേടിയ കുഞ്ഞലവി മുസ്ലിയാർ ഉസ്താദിന്റെ സമ്മത പ്രകാരം അധ്യാപനരംഗത്തേക്ക് പ്രവേശിച്ചു.
മണ്ണാർക്കാടിനടുത്ത കുമരംപുത്തൂരിലാണ് ആ മഹാനുഭാ വൻ ആദ്യമായി ദർസ് ആരംഭിച്ചത്. ഹിജ്റ 1338 മുതൽ 1341 വരെ അവിടെ അധ്യാപനം നടത്തിയ ശേഷം താഴെക്കോട്ടുകാരുടെ കണം സ്വീകരിച്ചു താഴെക്കോട് പള്ളിയിൽ മുദർറിസായി സ്ഥാന മേറ്റു. 1377 വരേയുള്ള നീണ്ട കാലഘട്ടം താഴെക്കോട് പ്രദേശം കുഞ്ഞലവി മുസ്ലിയാരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു. ഹിജ്റ 1382-ൽ അദ്ദേഹം വീണ്ടും കുമരംപുത്തൂരിൽ ദർസ് ആരം
ന സന്ദർഭത്തിലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ എന്ന മഹൽ സ്ഥാപനത്തിനു മർഹൂം ബാപ്പു ഹാജിയുടെ നേതൃത്വത്തിൽ ഒരു ക്കങ്ങൾ ആരംഭിക്കുന്നത്. റഹ്മാനിയ്യ മസ്ജിദിൽ വളരെക്കാലമായ
 നടന്നു വന്നിരുന്ന ദർസാണ് ജാമിഅ നൂരിയ്യ അറബിക് കോളേജായി ഉയർന്നത്. ജാമിഅഃ യിലെ പ്രഥമ പ്രിൻസിപ്പലാകാൻ ഭാ സിദ്ധിച്ച കുഞ്ഞലവി മുസ്ലിയാർ അക്കാലത്തെ അതുല്യ പ്രതിപ യും, കർമ്മോത്സകനായ പണ്ഡിതനുമായിരുന്നു. മൂന്നു വർ ക്കാലത്തെ സേവനത്തിനു ശേഷം ശാരീരികാസ്വാസ്ഥ്യം മു അദ്ദേഹം തൽസ്ഥാനത്തു നിന്നും വിരമിച്ചു. ജാമിഅഃ വിട്ട ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം രോഗം ഭേദമായപ്പോ വീണ്ടും താഴെക്കോട് ദർസ് ഏറ്റെടുത്ത് സേവനം തുടർന്നു.
ദീർഘകാലം പെരിന്തൽമണ്ണ ഖാളിയായിരുന്ന അദ്ദേഹം സത്യം തുറന്നു പറയാൻ ആരെയും ഭയപ്പെടാത്ത പ്രകൃതക്കാരന യിരുന്നു. സാമ്പത്തിക ശേഷിയും, പാണ്ഡിത്യവും ഒന്നിച്ചു ചേർന്ന കുഞ്ഞലവി മുസ്ലിയാർ വിനയാന്വിതനും, ലളിത ജീവിതം ഇഷ്
പ്പെട്ടിരുന്ന മഹാനുമായിരുന്നു. അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള പ്രഭാ ഷണങ്ങൾ ആയിരങ്ങളെ ആകർഷിക്കാനും, തെറ്റു കുറ്റങ്ങളിൽ നിന്ന് മുക്തമാക്കാനും പര്യാപ്തമായിരുന്നു. ഫിഖ്ഹ്, തസവുപ് താരീഖ്, ഖിബ്ദശാസ്ത്രം, ഫൽസഫ, മൻത്വിഖ്, വ്യാകരണം തുട ങ്ങിയ അനവധി വിഷയങ്ങളിൽ നിസ്തുലനായിരുന്നു മഹാൻ.
താഴെക്കോട് ചോലമുഖത്ത് മരക്കാർ ഹാജി സാഹിബിന്റെ പുതി പാത്തുട്ടിയാണ് കുഞ്ഞലവി മുസ്ലിയാരുടെ പ്രഥമ പത്നി. മുഹമ്മദ്, കുഞ്ഞാലി, ഖദീജ, ആയിശ എന്നീ സന്തതികൾ ആ ദമ്പ തിമാർക്കുണ്ടായി. 1368-ൽ പ്രിയതമ ഇഹലോകവാസം വെടി അത്തപ്പോൾ അവരുടെ സഹോദരി ഫാത്വിമയെ വിവാഹം ചെയ്തു.
കിടങ്ങയം ഇബ്റാഹീം മുസ്ലിയാർ, കാരാട്ടു തൊടി മൊട്ടി മുസ്ലിയാർ, ചോലമുഖത്ത് മരക്കാർ മുസ്ലിയാർ, അമ്പാ ട്ടുപറമ്പിൽ കുഞ്ഞഹമ്മദ് മുസ്ലിയാർ, താഴെക്കോട് അലി അഹ്മദ്കുട്ടി മുസ്ലിയാർ, കുമരംപുത്തൂർ മാഹിൻകുട്ടി മുസ്ലി യാർ, വണ്ടൂർ ആലിക്കുട്ടി എന്ന ചെറീത് മുസ്ലിയാർ, വളപുരം മുഹമ്മദ് എന്ന കുഞ്ഞാൻ മുസ്ലിയാർ, വണ്ടൂർ കുട്ട്യാമു മുസലി യാർ, വടക്കാങ്ങര അഹ്മദ് മുസ്ലിയാർ തുടങ്ങിയവർ അദ്ദേഹം ത്തിന്റെ ശിഷ്യന്മാരിൽ ചിലരാണ്.
- ഹിജറ 1375-ൽ അദ്ദേഹം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹി ച്ചു. 1991 ജമാദുൽ അവ്വൽ 24-ന് ഞായറാഴ്ച മഹാനുഭാവൻ ഇര ലോകവാസം വെടിഞ്ഞു. അലനല്ലൂർ പള്ളിയുടെ വടക്കു വശത്താണ്
അദ്ദേഹത്തിന്റെ ഖബറിടം. 1
തു വശത്താണ്

0/Post a Comment/Comments

Ads1
Ads2